CINEMA

ഇതാണോ മുരുകന്റെ ചക്കി; ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ ഇവിടുണ്ട്


പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകൾ ചക്കിയായി അഭിനയിച്ച കുട്ടിത്താരത്തെ ഓർക്കുന്നുണ്ടോ? ബേബി ദുർഗ പ്രേംജിത് ആണ് ചക്കിയായി വേഷമിട്ടത്. ദുർഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ എന്നാണ് ആരാധകരുടെ കമന്റ്.സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത നടി കഴിഞ്ഞ ദിവസം ഒരു റീല്‍ വിഡിയോ ചെയ്തിരുന്നു. ഇതോടെയാണ് ദുർഗയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. 2016ലാണ് വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് പുലിമുരുകൻ. ബോക്സ് ഓഫിസിൽ മാജിക് സൃഷ്ടിച്ച സിനിമ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകളിലൊന്നാണ്.


Source link

Related Articles

Back to top button