CINEMA

റിഹേഴ്സസിലും മോഹൻലാൽ–ശോഭന മാജിക്; വിഡിയോ പങ്കുവച്ച് തരുൺ


മലയാളികളുടെ പ്രിയ താരജോഡിയാണ് മോഹൻലാലും ശോഭനയും. ഇരുവരും തിരശ്ശീലയിൽ ഒരുമിക്കുമ്പോൾ സംഭവിക്കുന്നത് ഒരു പ്രത്യേക മാജിക്കാണെന്ന് വെളിപ്പെടുത്തുന്ന നിരവധി മുഹൂർത്തങ്ങൾ മലയാള സിനിമയിലുണ്ട്. അതിലേക്ക് ‘തുടരും’ സിനിമയിലെ ഒരു രംഗം കൂടി ചേർത്തു വയ്ക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ചിത്രത്തിൽ ബെൻസ് ഷൺമുഖമായും ലളിതയായും നിറഞ്ഞാടിയ മോഹൻലാൽ–ശോഭന താരജോഡിയുടെ രസകരമായ റിഹേഴ്സൽ വിഡിയോ തരുൺ പുറത്തുവിട്ടു. മലയാളികൾ ഇഷ്ടപ്പെടുന്ന പ്രിയതാരങ്ങളുടെ ഓൺസ്ക്രീൻ കെമിസ്ട്രിയുടെ മാജിക് അനുഭവിപ്പിക്കുന്നതാണ് ‘തുടരും’ ലൊക്കേഷനിൽ നിന്നുള്ള ഈ റിഹേഴ്സൽ വിഡിയോ. സംവിധായകൻ ഒരു സീൻ പറഞ്ഞു കൊടുക്കുന്നതും അതിന്റെ റിഹേഴ്സൽ പോകുന്നതും ഒടുവിൽ റിയൽ ടേക്ക് പോയപ്പോൾ ലഭിക്കുന്ന ഔട്ട്പുട്ടും ഉൾപ്പെടുത്തിക്കൊണ്ടാണ് തരുണിന്റെ ‘തുടരും’ സ്പെഷൽ വിഡിയോ.


Source link

Related Articles

Back to top button