CINEMA

എന്തൊരു ഭയാനകമായ രാത്രി, ഉറങ്ങാൻ പറ്റുന്നില്ല: മകനെ മർദിച്ച ആളുടെ ചിത്രം പുറത്തുവിട്ട് സന്തോഷ് കീഴാറ്റൂർ


മകൻ യദു സായന്തിനു മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി ഒരു കാരണവും ഇല്ലാതെ മകൻ യദുവിനെയും കൂട്ടുകാരെയും ഒരുസംഘം ക്രിമിനലുകൾ മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു. മകനെ മർദിച്ച അക്രമികളിലൊരാളുടെ ചിത്രവും സന്തോഷ് പുറത്തുവിട്ടു.‘‘എന്തൊരു ഭയാനകമായ രാത്രി. ഉറങ്ങാൻ പറ്റുന്നില്ല, ആൺകുട്ടികൾ പോലും സുരക്ഷിതരല്ല. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓർക്കാൻ വയ്യ. പല സന്ദർഭങ്ങളിലും എന്നെക്കാൾ കരുത്തോടെ പെരുമാറിയ ഉണ്ണി, അച്ഛാ…. എന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു, കൂട്ടുകാരെയും പൊതിരെ തല്ലി, ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു അല്ല പറക്കുകയായിരുന്നു.സ്കൂളിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം. പേടിച്ച് വിറച്ച് കുട്ടികൾ ഒരു വീട്ടിൽ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്കൂളിൽ വച്ചാണ് 50ൽ പരം ആൾക്കാർ പങ്കെടുത്ത കലക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോഓഡിനേറ്റ് ചെയ്തത്. ആ സാംസ്കാരിക പരിപാടിയിൽ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്.


Source link

Related Articles

Back to top button