ASTROLOGY

പ്രദോഷങ്ങളിൽ പ്രധാനമായ ശനിപ്രദോഷം; അറിഞ്ഞ് അനുഷ്ഠിച്ചാല്‍ അനേകഫലം


‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണല്ലോ  ശിവപുരാണത്തിൽ പറയുന്നത്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമായി ഒരു മാസം രണ്ട് പ്രദോഷം ഉണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. 2025 മേയ് 24 ശനിയാഴ്ച കറുത്തപക്ഷ പ്രദോഷം വരുന്നു.  അന്നേദിവസം ഭക്തിയോടെ  വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ  സമർപ്പിക്കുന്നത് അതിവിശിഷ്ഠമാണ്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. പുണ്യപ്രവർത്തികൾക്ക് ഏറ്റവും ഉത്തമമായ ദിനമാണിത്. ഈ വ്രതം  അനുഷ്ഠിച്ചാൽ സകല  ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.വ്രതാനുഷ്ഠാനം ഇങ്ങനെ


Source link

Related Articles

Back to top button