KERALAMLATEST NEWS
ചൂര മീൻകറി കഴിച്ചു, പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞുവീണു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

കൊല്ലം: ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 45കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുളളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു ദീപ്തി. ഛർദ്ദി അനുഭവപ്പെട്ട ശ്യാം കുമാറും മകൻ അർജുനും ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്ക് ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം.
കഴിഞ്ഞ ദിവസം മൂന്ന് പേരും ചൂര മീൻ കറിവച്ച് കഴിച്ചിരുന്നു. ഇതിനുപിന്നാലെ ശ്യാം കുമാറിനും അർജുനും ഛർദ്ദിയുണ്ടായി. എന്നാൽ ദീപ്‌തി പ്രഭ ഇന്നലെ രാവിലെ ഓഫീസിൽ പോയിരുന്നു. ജോലി കഴിഞ്ഞെത്തിയതോടെ ദീപ്തി പ്രഭ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Source link