CINEMA

ബോക്സ്ഓഫിസ് തമ്പുരാനായി മലയാളത്തിന്റെ മോഹൻലാൽ തുടരും; തുടരട്ടെ!


റഷ്യൻ പോൾവാൾട്ട് ഇതിഹാസം യെലേന ഇസിന്‍ബയേവയും മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കൗതുകമുണ്ട്. മോഹൻലാൽ ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിൽ ലഫ്റ്റനറ്റ് കേണൽ ആണെങ്കിൽ ഇസിൻബയേവ റഷ്യൻ ആർമിയിൽ മേജറായിരുന്നു. എന്നാൽ റഷ്യൻ അത്‌ലറ്റിനെയും മോഹൻലാലിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഘടകം മറ്റൊന്നാണ്. സ്വന്തം പേരിലുള്ള റെക്കോർഡുകൾ നിരന്തരം ഭേദിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇരുവരും. ഒളിംപിക്സിൽ രണ്ട് തവണ പോൾവാൾട്ടിൽ സ്വർണം നേടിയ ഇസിൻബയേവ സ്വന്തം പേരിലുള്ള റെക്കോർഡുകൾ പതിമൂന്ന് തവണയാണ് തിരുത്തിയത്. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി തുടരുന്ന മോഹൻലാലും നിരന്തരം തന്റെ തന്നെ പേരിലുള്ള ബോക്സ് ഓഫിസ് റെക്കോർഡുകൾ പഴങ്കഥയാക്കുകയാണ്. 2016-ൽ ഇസിൻബയേവ കരിയറിനോട് വിടപറഞ്ഞെങ്കിൽ മോഹൻലാൽ തന്റെ അറുപത്തിയഞ്ചാം വയസ്സിലും കരിയർ ഉയർത്തുകയാണ്.പ്രതിനായകനായി വന്ന് നായകനായി മാറിയ ചരിത്രമാണ് മോഹൻലാലിന്റേത്. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ‘ഗുഡ് ഈവനിങ് മിസിസ് പ്രഭാ നരേന്ദ്രൻ’ എന്നു പറഞ്ഞ് തോള് ചരിച്ച് സ്ക്രീനിൽ എത്തിയ വില്ലൻ പിന്നീട് മലയാള വാണിജ്യ സിനിമയുടെ തമ്പുരാനായി മാറുന്ന കാഴ്ചയ്ക്കാണ് ചരിത്രം സാക്ഷിയായത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ മലയാള വാണിജ്യ സിനിമയുടെ ചരിത്രവും പരിണാമവും മോഹൻലാൽ എന്ന നടനെ മാറ്റി നിർത്തി എഴുതിയാൽ അപൂർണ്ണമായി പോകും.സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ


Source link

Related Articles

Back to top button