INDIA
ശമ്പളവർധനയുടെ തലേന്നു വിരമിച്ചാലും വർധിച്ച പെൻഷൻ

ന്യൂഡൽഹി ∙ വാർഷിക ശമ്പള വർധന നടപ്പാകുന്നതിന്റെ തലേന്നു വിരമിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ കണക്കാക്കുമ്പോൾ ഈ വർധന കൂടി പരിഗണിക്കുമെന്ന് കേന്ദ്ര പഴ്സനേൽ മന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരിയിലെ സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണു തീരുമാനം. ജൂലൈ ഒന്നിനോ അല്ലെങ്കിൽ ജനുവരി ഒന്നിനോ ആണ് സാധാരണ വാർഷികവർധന നടപ്പാക്കാറുള്ളത്. ഇതിന്റെ തലേന്നു വിരമിക്കുന്നവർക്ക് ആ വർധന ലഭിച്ചതായി പരിഗണിച്ചായിരിക്കും പെൻഷൻ കണക്കുകൂട്ടുന്നത്. ഇത് ബോണസ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾക്കു പരിഗണിക്കില്ല.
Source link