KERALAMLATEST NEWS
നാളെ മുതൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതൽ മഴകനക്കും. ഇന്ന് നേരിയ ശമനമുണ്ടാകും. കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലാർട്ടാണ്. കേരളതീരത്ത് മൂന്നു ദിവസം മത്സ്യബന്ധനം പാടില്ല. മലയോര മേഖലകളിൽ ശക്തമായ ഇടിമിന്നിലിനും കാറ്റിനും സാദ്ധ്യതയുണ്ട്. കള്ളക്കടൽ മൂലം ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേരള തീരത്തുള്ളവർ ജാഗ്രത പാലിക്കണം.അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷമെത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Source link