INDIALATEST NEWS

നാഷനൽ ഹെറൾഡ് കേസ്: ജൂലൈ 2 മുതൽ വാദം


ന്യൂഡൽഹി ∙ കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ജൂലൈ 2 മുതൽ 8 വരെ കോടതി വാദം കേൾക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാർച്ചിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം പരിഗണിച്ച റൗസ് അവന്യു പ്രത്യേക കോടതി ജഡ്ജി വിശാൽ ഗോഗ്നെ വിശദമായ വാദം കേൾക്കാൻ ജൂലൈയിലേക്കു മാറ്റുകയായിരുന്നു.  പ്രാഥമിക വാദം നടത്തിയ ഇ.ഡി, കേസിൽ വലിയ നിലയിലുള്ള ക്രിമിനിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡും യങ് ഇന്ത്യൻ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) എന്നിവയും ഇതിൽ ഭാഗമാണെന്നും വാദിച്ചു. 2021ൽ ആണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.


Source link

Related Articles

Back to top button