INDIA

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ തകർത്തത് 20 പാക്ക് ഭീകരപോസ്റ്റുകൾ: സൈന്യം


ശ്രീനഗർ ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ 20 പാക്കിസ്ഥാൻ പോസ്റ്റുകൾ ഇന്ത്യൻ കരസേന തകർത്തെന്നു വെളിപ്പെടുത്തൽ. പൂഞ്ചിലേക്ക് നുഴഞ്ഞുകയറ്റത്തിനു സൗകര്യമൊരുക്കുന്നതിനായി സ്ഥാപിച്ചിരുന്ന പോസ്റ്റുകളാണു സേനയുടെ ആർട്ടിലറി വിഭാഗം തകർത്തത്. ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയതിനു പിന്നാലെ പൂഞ്ച് മേഖല പ്രക്ഷുബ്ധമായിരുന്നു. പാക്കിസ്ഥാൻ ഇവിടെ ഷെല്ലിങ് നടത്തി. പൂഞ്ചിലെ നിയന്ത്രണരേഖയ്ക്കു സമീപത്തു നിന്ന് 600 റൗണ്ട് ഷെല്ലിങ് നടത്തിയെന്നു സേന പറഞ്ഞു. ഈ ആക്രമണത്തിലാണു പോസ്റ്റുകൾ തകർന്നത്. ഈ പോസ്റ്റുകളിൽ നേരത്തെ ആയുധപരിശീലനം നടന്നതിന്റെ വിഡിയോയും സൈന്യം പുറത്തുവിട്ടു.ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈനികർ ഉയർന്ന ആവേശവും ആത്മവിശ്വാസവും പുലർത്തി. പാക്കിസ്ഥാൻ ജനവാസമേഖലകളിലേക്കു ഫയറിങ് നടത്തിയെങ്കിലും ഇവ നിഷ്ഫലമായി– സേനാവൃത്തങ്ങൾ പറഞ്ഞു.അതിർത്തിയിൽ 2 ഡ്രോണുകൾ കണ്ടെത്തി


Source link

Related Articles

Back to top button