ഇന്ത്യൻ വിമാനങ്ങൾക്ക് ആകാശവിലക്ക്; ഒരുമാസംകൂടി നീട്ടി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് ആകാശമടച്ച തീരുമാനം ഒരുമാസത്തേക്കുകൂടി നീട്ടി പാക്കിസ്ഥാൻ. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കു പിന്നാലെ പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിയമങ്ങൾ പ്രകാരം ഒറ്റത്തവണ ഒരു മാസത്തിൽ കൂടുതൽ വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല.
അതിനാലാണ് മേയ് 23 വരെ ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതാണ് ഒരു മാസത്തേക്കുകൂടി ദീർഘിപ്പിച്ചത്. നിരോധനം നീട്ടാനുള്ള തീരുമാനം ബുധനാഴ്ചയോ വ്യാഴാഴ്ചയോ പ്രഖ്യാപിക്കുമെന്നും വിമാനക്കമ്പനികൾക്ക് നോട്ടീസ് നൽകുമെന്നും പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 1999ലെ കാർഗിൽ സംഘർഷത്തിലും 2019ലെ പുൽവാമ ആക്രമണത്തിനു ശേഷവും ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു.
Source link