KERALAM

‘ഉഷ മരിച്ചു, ഞാൻ കൊന്നു’: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമയച്ച് ഭർത്താവ്

പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്സാപ്പ് കുടുംബ ഗ്രൂപ്പിൽ ശബ്ദ സന്ദേശമയച്ച് ഭർത്താവ്. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയെ (57) ആണ് ഭർത്താവ് മുരളീധരൻ കൊലപ്പെടുത്തിയത്. മാസങ്ങളോളമായി ഉഷ കിടപ്പിലായിരുന്നു. പൊലീസ് മുരളീധരനെ കസ്റ്റഡിയിൽ എടുത്തു. ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. ഉഷ മരിച്ചു, ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണ് എന്നാണ് മുരളീധരൻ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്.


Source link

Related Articles

Back to top button