ഭർത്താവിന് ഭാഗ്യമാകുന്ന നാളുകാർ; തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ

ജന്മനക്ഷത്രത്തിന് ഒരു മനുഷ്യന്റെ സ്വഭാവത്തെയും ഭാഗ്യാനുഭവങ്ങളെയും ഒരു പരിധിവരെ സ്വാധീനിക്കാൻ സാധിക്കും. ചില ജന്മനക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിന് ഭാഗ്യമായി മാറും എന്നൊരു വിശ്വാസമുണ്ട്. അശ്വതി: ആത്മവിശ്വാസികളും ധൈര്യശാലികളുമാണിവർ. അറിവു സമ്പാദിക്കുന്നതിനുളള താല്പര്യം, ധൈര്യം, ബുദ്ധിശക്തി, ഗാംഭീര്യമുളള മുഖഭാവം, വലിയ നെറ്റി, നീണ്ട മൂക്ക് ,തുളച്ചു കയറുന്ന നോട്ടം എന്നിവയെല്ലാം ഇവരുടെ പ്രത്യേകതയാണ്. ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കൂടിച്ചേരുമ്പോൾ താനുദ്ദേശിക്കുന്ന ലക്ഷ്യ സ്ഥാനത്ത് നിഷ്പ്രയാസം എത്തിച്ചേരുന്നവരാണ് ഇക്കൂട്ടർ. കുടുംബവും ജീവിതവും സന്തോഷകരമായ അന്തരീക്ഷവും വേണമെന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിച്ച് നല്ലത് തിരഞ്ഞെടുക്കാൻ അസാമാന്യ കഴിവുള്ളവരാണ്. അശ്വതി നക്ഷത്രക്കാരായ സ്ത്രീകൾ ജീവിത പങ്കാളിക്ക് ഭാഗ്യമാണ്. സൗന്ദര്യമുള്ളവരും ധനസ്ഥിതിയുള്ളവരുമായിരിക്കും. ഇവരോട് സംസാരിക്കുന്നതും ഇവരുമായുള്ള കൂട്ടുകെട്ടും ഐശ്വര്യപ്രദമായിരിക്കും. ശുദ്ധമനസും ഈശ്വര ഭക്തിയും ഗുരുഭക്തിയുമുള്ളവരാണിവർ. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും രാഷ്ട്രീയ രംഗത്തും നല്ലപോലെ ശോഭിക്കുവാൻ കഴിയും.കാർത്തിക: ദാമ്പത്യ ജീവിതം പൊതുവേ സന്തോഷകരമായിരിക്കും. താരതമ്യേന കുറഞ്ഞ പ്രായത്തിൽ വിവാഹം നടക്കും. കാർത്തികയിൽ ജനിച്ചവർ തേജസ്വികളുടെ പ്രഭുതുല്യരും വിദ്യയോടും ധനത്തോടും കൂടിയവരും ആയിരിക്കും.വളരെയധികം സൗന്ദര്യബോധം ഉളളവരായിരിക്കും. മറ്റുളളവരോട് നല്ല രീതിയിൽ പെരുമാറാനും തന്നെപ്പറ്റി മറ്റുളളവരിൽ നല്ല അഭിപ്രായം വളർത്തുന്നതിനും ഇവർക്ക് സാധിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുകയും, ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ക്രമീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യും. സംഗീതത്തിലും നൃത്തത്തിലും താല്പര്യം കാണും. കുറഞ്ഞത് ആസ്വാദകരെങ്കിലും ആയിരിക്കും. സ്വന്തം പ്രവൃത്തികൊണ്ടു മാത്രമേ കാർത്തികക്കാർക്ക് ഉയർച്ച ഉണ്ടാവുകയുളളൂ. പ്രവൃത്തിയിൽ ഇറങ്ങിയാൽ ദൃഢനിശ്ചയത്തോടു കൂടി ലക്ഷ്യത്തിലെത്തിക്കും. കാര്യങ്ങൾ ആത്മാർഥതയോടെ ചെയ്യും.
Source link