CINEMA

സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളറുടെ ആവശ്യമുണ്ടോ?; സിദ്ധു പനയ്ക്കലിനു പറയാനുണ്ട്


പ്രൊഡക്‌ഷൻ കൺട്രോളർ എന്ന ഒരു തസ്തികയേ സിനിമയിൽ ആവശ്യമില്ല എന്ന് ആഴ്ചകൾക്ക് മുമ്പ് ഒരു അഭിമുഖം കണ്ടിരുന്നു. എന്തു പേരിട്ട് വിളിച്ചാലും ഈ ജോലി ചെയ്യുന്നവർ സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്തവർ തന്നെയാണ്. സിനിമയ്ക്ക് ആവശ്യമില്ല എന്ന് പറയുന്ന ഇക്കൂട്ടർ ചെയ്യുന്ന ജോലികൾ എന്തൊക്കെയാണെന്ന് അറിയണ്ടേ..?പ്രൊഡക്‌ഷൻ കൺട്രോളറുടെ ഡ്യൂട്ടി എന്താണ് ശരിക്കും…ഒരു സിനിമയുടെ ആലോചന മുതൽ റിലീസ് വരെ ആ സിനിമയുടെ നിർമാതാവിനോടും സംവിധായകനോടുമൊപ്പം യാത്ര ചെയ്യേണ്ട ആളാണ് പ്രൊഡക്‌ഷൻ കൺട്രോളറും അസിസ്റ്റന്റ്മാരും. കഥ,തിരക്കഥ എന്ന സിനിമയുടെ നട്ടെല്ല്, കഥ സംവിധായകനും തിരക്കഥാകൃത്തും കൂടി നിർമാതാവിനെ ബോധ്യപ്പെടുത്തി, നായകനെ ബോധ്യപ്പെടുത്തി, രണ്ടുപേരും ഓക്കേ ആവുമ്പോൾ ചക്രം ചലിച്ചു തുടങ്ങുന്നു. പിന്നെ തിരക്കഥ ജനിക്കാൻ ഒരു തിരക്കഥാകൃത്തിന്റെ തപസ്സാണ്. തിരക്കഥ ആയിക്കഴിയുമ്പോൾ നിർമാതാവും നായകനും കേട്ടു കഴിഞ്ഞാൽ പിന്നെ ധൃതഗതിയിൽ പണികൾ തുടങ്ങുകയായി..


Source link

Related Articles

Back to top button