INDIA

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു


ന്യൂഡൽഹി∙ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ തുടരുന്നു. ഓപ്പറേഷൻ ആരംഭിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടുവെന്നും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു പ്രധാന നേതാവും ഉൾപ്പെടുന്നുണ്ടെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ പറഞ്ഞു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ സിആർപിഎഫും സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളെയാണ് വധിച്ചത്. 214 ഒളിത്താവളങ്ങൾ നശിപ്പിച്ചു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.


Source link

Related Articles

Back to top button