CINEMA

‘മനു അങ്കിൾ’ മുതൽ ‘ജയിലർ’ വരെ; അതിഥിയായി എത്തി കയ്യടി നേടിയ മോഹൻലാൽ


ഫാഷൻ ഷോകളിൽ മോഡൽസിനൊപ്പം ഷോ സ്റ്റോപ്പേഴ്സായി സെലിബ്രിറ്റികൾ എത്താറുണ്ട്. അതുവരെ റാംപിൽ നിറഞ്ഞ് നിന്ന് സകല മോഡൽസിനെയും നിഷ്പ്രഭരാക്കിയാവും അവരുടെ അപ്രതീക്ഷിത എൻട്രി. അതിഥി വേഷങ്ങളിൽ എത്തി സിനിമയിലെ പ്രധാന അഭിനേതാക്കളെ അപ്രസക്തരാക്കി പ്രേക്ഷകരുടെ കയ്യടി വാരി കൂട്ടുന്ന താരങ്ങളെ പോലെ. മികച്ച അഭിനേതാക്കൾക്കും ഒരു രംഗം തന്നെ ധാരാളമാണ് അവരുടെ മാസ്മരിക പ്രകടനം പുറത്തെടുക്കാൻ. അതിഥി വേഷത്തിലെത്തി മോഹൻലാൽ തകർത്താടിയ അഞ്ച് കഥാപാത്രങ്ങളിലൂടെ.‘ഞാൻ കള്ളനൊന്നുമല്ല അത്യാവശ്യം സിനിമയിലൊക്കെ അഭിനയിക്കുന്ന ഒരാളാ, പേര് മോഹൻലാൽ.’തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മമ്മൂട്ടിക്കൊപ്പം ബാലതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളായി സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിൾ. മ്യൂസിയത്തിലെ കിരീട മോഷണവും അതിനെ ചുറ്റിപറ്റിയുള്ള കുട്ടികളുടെ സമാന്തര അന്വേഷണവുമൊക്കെയാണ് സിനിമയുടെ പ്രധാന പ്ലോട്ട്. കിരീട മോഷ്ടാക്കളിലേക്ക് എത്താനുള്ള കുട്ടികളുടെ ഏക മാർഗ്ഗം വെള്ളക്കുതിരയുടെ ചിഹ്നം പതിപ്പിച്ചിട്ടുള്ള ഒരു ജീപ്പാണ്. അന്വേഷണത്തിനിടെ സമാനമായൊരു ജീപ്പ് കുട്ടികളുടെ ശ്രദ്ധയിൽപ്പെടുന്നു. ജീപ്പിലുണ്ടായിരുന്ന ആളിനെ അനുഗമിച്ച് അവർ ഒരു ഹോട്ടലിൽ എത്തുന്നു. 


Source link

Related Articles

Back to top button