CINEMA

ആരാധകർ കാത്തിരുന്ന ആശംസ; മോഹൻലാലിന് ഇച്ചാക്കയുടെ പിറന്നാൾ സമ്മാനം


മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മെഗാ സ്റ്റാര്‍‍ മമ്മൂട്ടി. ‘ഹാപ്പി ബർത്ഡേ ഡിയർ ലാൽ’ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. ‘അമ്മ’ കുടുംബസംഗമത്തിൽവച്ചെടുത്ത മനോഹര ചിത്രവും മമ്മൂട്ടി പങ്കുവച്ചു.ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് പോസ്റ്റിൽ ആശംസകളറിയിച്ച് രംഗത്തുവരുന്നത്. മലയാളത്തിലെ ഏറ്റവും വില കൂടിയ പിറന്നാൾ ആശംസകളിലൊന്നാണിതെന്നും ആരാധകർ കമന്റ് ചെയ്യുന്നു.മമ്മൂട്ടിക്കു മോഹൻലാൽ സ്വന്തം സഹോദരന്മാരിൽ ഒരാൾ തന്നെയാണ്. മമ്മൂട്ടിയുടെ സഹോദരങ്ങൾ വിളിക്കുന്ന പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഇരുവരും പങ്കിടുന്ന സാഹോദര്യം മമ്മൂട്ടിയുടെ പിറന്നാൾ ആശംസയിലും കാണാമായിരുന്നു.


Source link

Related Articles

Back to top button