CINEMA

50 രൂപ ശമ്പളത്തില്‍ തുടങ്ങി, പിരിയുമ്പോൾ 9000, ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന ജോലി: അമ്മയെക്കുറിച്ച് നടൻ വിജിലേഷ്


41 വര്‍ഷത്തോളം അങ്കണവാടി ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്ന അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടന്‍ വിജിലേഷ്. അമ്മയുടെ ഈ ജോലിയാണ് തന്നെ വളർത്തിയതെന്നും ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മയ്ക്ക് കൈമുതലായുള്ളതെന്നും വിജിലേഷ് പറയുന്നു.വിജിലേഷിന്റെ കുറിപ്പ്:നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്.


Source link

Related Articles

Back to top button