മോഹൻലാലും ആന്റണിയും ‘ഹാപ്പി ബർത്ഡേ’ പറഞ്ഞ ആ ഷിബു ഇവിടുണ്ട് !

ഷിബു എന്നൊരാൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും പങ്കുവച്ച വിഡിയോ ആരാധകരുടെ ഇടയിൽ വൈറലായി മാറിയിരുന്നു. ഈ ഷിബു ആരെന്നായിരുന്നു വിഡിയോ കണ്ട പലരുടെയും സംശയം. ഇതോടെ വിഡിയോയിൽ കമന്റുമായി ഷിബു എന്ന പേരിലുള്ള ആളുകളെത്തി. ‘ലാലേട്ടൻ തനിക്കാണ് ആശംസകൾ നേർന്നതെന്നും ‘ഷിബു എന്നു പേരുള്ള ആർക്കും’ ഈ വിഡിയോ ഉപയോഗിക്കാമെന്നും മോഹൻലാലും ആന്റണിയും ചെയ്തത് വളരെ നല്ലൊരു കാര്യമാണെന്നുമൊക്കെ കമന്റുകൾ വന്നു.കഴിഞ്ഞ 11 വർഷമായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ സൈബർസിസ്റ്റംസ് ഓസ്ട്രേലിയയുടെ ചുക്കാൻ പിടിക്കുന്ന ഷിബു ജോണിനായിരുന്നു യഥാര്‍ഥത്തിൽ ഈ പിറന്നാൾ ആശംസ. സൈബർ സിസ്റ്റംസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ വിഡിയോ ഷിബുവിനെ ടാഗ് ചെയ്ത് പങ്കുവച്ചിട്ടുണ്ട്.മാർക്കോ, ബറോസ്, ഓഫിസർ ഓൺ ഡ്യൂട്ടി, രേഖാ ചിത്രം, പണി, മഞ്ഞുമ്മൽ ബോയ്സ്, മലൈക്കോട്ടൈ വാലിബൻ, ലിയോ, മരണമാസ്സ്, ലൗലി തുടങ്ങി ഒട്ടനവധി സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്തത് സൈബർസിസ്റ്റംസ് ഓസ്ട്രേലിയ ആണ്. പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബർസിസ്റ്റംസ് ചെയ്തു വരുന്നത്. എമ്പുരാനിലൂടെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് അവകാശവും സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരുന്നു.
Source link