‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്’; താരരാജാവിന് ഇന്ന് പിറന്നാൾ, മോഹൻലാലിന്റെ മറക്കാനാകാത്ത ചില സീനുകൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരം നടൻ മോഹൻലാലിന്റെ 65-ാം പിറന്നാളാണ് ഇന്ന്. വെെവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അത്ഭുതപ്പെടുത്തുന്ന മോഹൻലാലിന് ലോകമെമ്പാടുമുള്ള ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്. തലമുറകൾ എത്ര തന്നെ മാറിയാലും മോഹൻലാൽ എന്ന പ്രതിഭയെ മലയാളികൾക്കും കലാകാരന്മാർക്കും മറക്കാൻ കഴിയില്ല. ഒരുവശം ചരിഞ്ഞ തോളുമായി മലയാളികളുടെ മനസിൽ ഇടംപിടിച്ച താരരാജാവ് ഇതിനോടകം ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇന്നും ആ നടനവിസ്മയം കണ്ട് അത്ഭുതപ്പെടുന്നവരാണ് മലയാളികൾ. അടുത്തിടെ ഇറങ്ങിയ മോഹൻലാലിന്റെ രണ്ട് ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം തന്റെ മികവ് തെളിയിച്ചു. 1980ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് മോഹൻലാൽ എന്ന നടനെ മലയാളികൾ അഭ്രപാളിയിൽ ആദ്യം കണ്ടത്. 20-ാം വയസിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ പിറന്നാൾ ദിനത്തിൽ താരത്തിന് ഏറെ പ്രശംസ ലഭിച്ച പഴയ ചിത്രങ്ങളിലെ ചില സീനുകൾ കണ്ടാലോ?
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ കാർത്തിക എന്നിവർ അഭിനയിച്ച ചിത്രമാണ് ‘താളവട്ടം’. 1986ലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇതിലെ മോഹൻലാലിന്റെ അഭിനയം അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘രാജാവിന്റെ മകൻ’. ഈ ചിത്രത്തിലെ മോഹൻലാലിന്റെ വേഷം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1991ൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ഭരതം’. നെടുമുടി വേണു, ഉർവശി, മുരളി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കാൈര്യം ചെയ്തത്.
ഭദ്രൻ സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സ്ഫടികം’. ഈ ചിത്രത്തിൽ ആടുതോമയെ ഇന്നും മലയാളികൾ മറന്നിട്ടില്ല. അടുത്തിടെ ചിത്രം റീ റിലീസ് ചെയ്തിരുന്നു. അതിലെ മോഹൻലാൽ പറയുന്ന ഡയലോഗ് ഇന്നും മലയാളികൾ പറയാറുണ്ട്. ‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്’ ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നു.
1993-ൽ ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ അത്രപെട്ടെന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഇതിലെ ഡോ. സണ്ണിയെയും. ഡോക്ടർ സണ്ണിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
മോഹൻലാൽ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘ദേവാസുരം’. ഐവി ശശിയാണ് സംവിധാനം ചെയ്തത്. 1993 ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്തത്.
2000ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാൽ നായകനായ ചിത്രം ഷാജി കെെലാസാണ് സംവിധാനം ചെയ്തത്.
RELATED NEWS
news
‘ഈ പിറന്നാൾ ദിനത്തിൽ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്’; ആരാധകർക്ക് സർപ്രൈസുമായി ലാലേട്ടൻ
നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരരാജാവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്.
news
മലയാളത്തിന്റെ മോഹൻലാലിന് ഇക്കൊല്ലം 65ാം പിറന്നാൾ: ഹിറ്റുകൾക്ക് പിന്നാലെ മറ്റൊരു റെക്കോർഡും ലാലേട്ടന് സ്വന്തം
ലോകസിനിമ പ്രേക്ഷകർക്ക് മുന്നിൽ 2025-ൽ രണ്ടു വമ്പൻ ഹിറ്റുകളുമായിട്ടാണ് മോഹൻലാൽ സിനിമകൾ തിയറ്ററുകളിൽ എത്തിയത്.
news
അഞ്ചു മണിക്കൂർ, ഇരുപതോളം ചക്കകൾ, മോഹൻലാലിന് അപൂർവ പിറന്നാൾ സമ്മാനം
കൊടുങ്ങല്ലൂർ : വിവിധ ഇനങ്ങളിലും നിറങ്ങളിലുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടൽ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തപ്പോൾ മോഹൻലാലിന്റെ
news
‘സിനിമയിൽ ചിത്രങ്ങൾ ചേർത്തോട്ടെയെന്ന് ചോദിച്ചു, അന്ന് വിജയ് സേതുപതി പറഞ്ഞത് ഒരൊറ്റ കാര്യം’
കേരളത്തിൽ ഇപ്പോഴും തീയേറ്ററുകൾ നിറഞ്ഞ് പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’.
news
ചിത്രം പങ്കുവച്ച് മോഹൻലാൽ; സന്തോഷം അറിയിച്ച് വിജയ് സേതുപതി
നടൻ മോഹൻലാലിനൊപ്പം തിരശ്ശീലയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ച് തമിഴ് നടൻ വിജയ് സേതുപതി.
news
‘നിങ്ങളെ ചിരിപ്പിച്ച മോഹൻലാലുമൊത്തുള്ള ആ രംഗം ഞാൻ പേടിച്ചാണ് ചെയ്തത്’; വെളിപ്പെടുത്തി ഉർവശി
മലയാളികളടക്കം നിരവധി സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ട നടിയാണ് ഉർവശി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിരവധി
news
‘ആ വിജയ ചിത്രത്തിൽ നിന്ന് മമ്മൂക്ക പിൻമാറി, ഒടുവിൽ അഭിനയിച്ചത് ലാലേട്ടൻ’; വെളിപ്പെടുത്തലുമായി സംവിധായകൻ
മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ബ്ലസി. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു മമ്മൂട്ടി നായകനായെത്തിയ കാഴ്ച.
special
സ്ത്രീകൾ ദിനംപ്രതി ലെെംഗിക, വാചിക അതിക്രമങ്ങൾക്ക് വിധേയരാകുന്നു, കൂടുതലും വീട്ടിൽ, പ്രധാന വില്ലൻ പങ്കാളി
കോഴിക്കോട് : പങ്കാളിയിൽ നിന്നും ബന്ധുക്കളിൽ നിന്ന് ഉൾപ്പെടെ സ്ത്രീകൾ നിരന്തരമായി അതിക്രമങ്ങൾക്ക് ഇരയാകുന്നതായി കുടുംബശ്രീ നടത്തിയ ക്രൈം മാപ്പിംഗ്
news
ഭ്രമയുഗത്തിന് ശേഷം ഞെട്ടിക്കാൻ രാഹുൽ സദാശിവൻ, പ്രണവ് ചിത്രം
‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക് പുറത്ത്
നിരൂപക പ്രശംസ നേടിയ ഭ്രമയുഗത്തിന് ശേഷം പ്രണവ് മോഹൻലാലിന് നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഡീയസ് ഈറെ എന്ന
social-media
‘സംഘപരിവാറിന് സഹിച്ചില്ല; മോഹൻലാൽ, വേടൻ, അഖിൽ മാരാർ എന്നീ കലാകാരന്മാരെ അവർ രാജ്യദ്രോഹികളാക്കി’
തിരുവനന്തപുരം: മോഹൻലാൽ, വേടൻ, അഖിൽ മാരാർ എന്നിവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്.
news
‘മോഹൻലാലിന്റെ നായികയായി, പ്രശസ്തി ലഭിച്ചതോടെ ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചു, പ്രിയതാരത്തിന്റെ കരിയർ തകർത്തത്’
റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ ഇപ്പോഴും ഓർക്കുന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം.
Source link