CINEMA

മോഹൻലാലും തിലകനും; ഇതുപോലൊരു അച്ഛൻ–മകൻ കോംബോ മറ്റെവിടുണ്ട്


സിനിമയ്ക്കു പുറത്ത് മോഹൻലാലും തിലകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി എന്നും അത്ഭുതപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും ഇരുവരും അച്ഛനും മകനുമായും വേഷമിടുമ്പോൾ അതൊരു അപൂർവമായ ചലച്ചിത്ര അനുഭവമായി മാറാറുണ്ട്. തിലകനും മോഹൻലാലും ചേർന്ന് അനശ്വരമാക്കിയ ചില അച്ഛൻ മകൻ കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം.കിരീടവും ചെങ്കോലും നഷ്ടപ്പെട്ട മകനും ‘സൂര്യതാപമായി താതന്റെ ശോക’വുംകിരീടം സിനിമയുടെ മനസ്സ് സേതുമാധാവന്റേതല്ല മറിച്ച് അത് അച്ചുതൻ നായരുടേതാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. മകൻ എസ്.ഐ.യായി അച്ഛനു സല്യൂട്ട് അടിക്കുന്നത് സ്വപ്നം കാണുന്ന അതേ അച്ഛൻ തന്നെയാണ് ഒടുക്കം പോലീസ് വെരിഫിക്കേഷനിൽ മകൻ അയോഗ്യനാണെന്ന് വിധി എഴുതേണ്ടി വരുന്നത്. ഒരു പോലീസുകാരന്റെ നീതിബോധവും ഒരു അച്ഛന്റെ സ്നേഹവാത്സല്യങ്ങളും തമ്മിലുള്ള ആത്മ സംഘർഷങ്ങളെ അത്രമേൽ വികാര തീവ്രതയോടെയാണ് തിലകൻ സ്ക്രീനിലേക്കു പകർത്തിവെക്കുന്നത്.


Source link

Related Articles

Back to top button