CINEMA

ഓഡിഷനിൽ നൽകിയത് രണ്ട് മാർക്ക്; അതേ നായകന് രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടി കൊടുത്ത സിബി മലയിൽ


ഇന്ത്യൻ സിനിമയിലെ തന്നെ ‘ദ് കംപ്ലീറ്റ് ആക്ടര്‍’ എന്ന വിശേഷണം പലകുറി ചാർത്തപ്പെട്ടിട്ടുള്ള നടനാണ് മോഹൻലാൽ. സ്റ്റാർട്ടിനും കട്ടിനും ഇടയിൽ ഏതൊരു കഥാപാത്രമായും അനായാസം വേഷപകർച്ച നടത്തുന്ന നടൻ. കഥകളിയും നൃത്തവും സംഗീതവും ഒന്നും ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ നടത്തുന്ന പകർന്നാട്ടങ്ങൾ എന്നും പ്രേക്ഷകർക്കു വിസ്മയമാണ്. മോഹൻലാലിന്റെ വ്യത്യസ്തഭാവങ്ങളെ ഏറ്റവും നന്നായി സ്ക്രീനിലേക്ക് പകർത്തിയ സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു’ടെ ഓഡിഷനിൽ മോഹൻലാലിനു രണ്ടു മാർക്കു മാത്രം നൽകുകയും പിന്നീട് അതേ ലാലിനു രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടി കൊടുക്കുകയും ചെയ്ത സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മോഹൻലാൽ കഥാപാത്രങ്ങളിലൂടെ…‘കിരീടം’, ‘ചെങ്കോൽ’, ‘ഭരതം’, ‘ഹിസ്ഹൈനസ് അബ്ദുള്ള’, ‘സദയം’, ‘ധനം’, ‘ദശരഥം’, ‘കമലദളം’, ‘മായാമയൂരം’, ‘സമ്മർ ഇൻ ബതലേഹം’, ‘ദേവദൂതൻ’ തുടങ്ങി ഇരുവരും ഒന്നിച്ചു പ്രവർത്തിച്ച സൃഷ്ടികളെല്ലാം മലയാളത്തിലെ ഏക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിലുണ്ട്. ഉസ്താദ് ഒഴികെ സിബി മലയിലിന്റെ മോഹൻലാൽ കഥാപാത്രങ്ങളൊന്നും അമാനുഷികർ ആയിരുന്നില്ല. മോഹൻലാൽ എന്ന നടനെ ഏറ്റവും റിയലസ്റ്റിക്കായി അവതരിപ്പിച്ചിട്ടുള്ള സംവിധായകരിൽ ഒരാളും സിബി മലയിലാണെന്നു നിസംശയം പറയാം.സേതുമാധവന്റെ മുൾകിരീടവും ചെങ്കോലും


Source link

Related Articles

Back to top button