INDIALATEST NEWS
മണിപ്പുർ കലാപം: ജുഡീഷ്യൽ കമ്മിഷന് 6 മാസം കൂടി

ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തുന്ന അജയ് ലാംബ കമ്മിഷന് കേന്ദ്രസർക്കാർ നവംബർ 20 വരെ കാലാവധി നീട്ടിനൽകി. ഇന്നലെ അവസാനിക്കാനിരുന്ന സമയപരിധിയാണ് നീട്ടിയത്. ഇത് മൂന്നാം തവണയാണ് കാലാവധി നീട്ടുന്നത്. ഗുവാഹത്തി ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷൻ 2023 ജൂൺ നാലിനാണ് രൂപീകരിച്ചത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ശേഖർ ദാസ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അലോക് പ്രഭാകർ തുടങ്ങിയവരാണു മറ്റ് അംഗങ്ങൾ. കലാപത്തിന്റെ കാരണങ്ങളെപ്പറ്റിയും സർക്കാരിനു പിഴവുകളുണ്ടായിട്ടുണ്ടോ എന്നും കമ്മിഷൻ അന്വേഷിക്കുന്നുണ്ട്.
Source link