INDIA

ഛഗൻ ഭുജ്ബൽ മഹാരാഷ്ട്രയിൽ വീണ്ടും മന്ത്രി


മുംബൈ∙രാജിവച്ച ധനഞ്ജയ് മുണ്ടെയ്ക്ക് പകരമായി എൻസിപി നേതാവ് ഛഗൻ ഭുജ്ബലിനെ മഹാരാഷ്ട്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി. രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ഭുജ്ബൽ, ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് ഒബിസി വിഭാഗത്തിൽ ഭുജ്ബലിനെ മന്ത്രിയാക്കിയത്. ബാൽതാക്കറെയുടെ വലംകയ്യായി ശിവസേനയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഭുജ്ബൽ കോൺഗ്രസിലും എൻസിപിയിലും പ്രവർത്തിച്ചു. പാർട്ടി പിളർന്നതോടെ അജിത് പവാറിനൊപ്പം നിലയുറപ്പിച്ചു. അഴിമതിക്കേസിൽ രണ്ടു വർഷം ജയിലിലായപ്പോൾ ശരദ് പവാർ പിന്തുണച്ചില്ലെന്ന പരാതിയുമായാണ് അജിത് പവാറിനൊപ്പം നിലയുറപ്പിച്ചത്. കൊലക്കേസിൽ പ്രതിയായ അനുയായിയെ സംരക്ഷിച്ചതിന്റെ പേരിലാണ് ധനഞ്ജയ് മുണ്ടെയ്ക്ക് മന്ത്രിപദവി നഷ്ടപ്പെട്ടത്.


Source link

Related Articles

Back to top button