ASTROLOGY

70 അടി ഉയരവും 48 അടി വ്യാസവുമുള്ള വട്ട ശ്രീകോവില്‍; പെരുന്തച്ചൻ നിർമിച്ച ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ചേലാമറ്റത്തിന് അടുത്തുള്ള  ഒക്കലിലാണ് പെരുന്തച്ചൻ നിർമിച്ച ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴ് അടിയിലധികം ഉയരമുള്ള അഞ്ജനശിലയിൽ നിർമിച്ച ശംഖ്, ചക്രം, ഗദ, പത്മധാരിയായ ചതുർബാഹു പ്രതിഷ്ഠ കേരളത്തിൽ അധികമില്ല. 70 അടി ഉയരവും 48 അടി വ്യാസവുമുള്ള വട്ട ശ്രീകോവിലിനകത്ത് പടിഞ്ഞാറ് ദർശനമായാണ് ഭഗവാൻ സ്ഥിതി ചെയ്യുന്നത്.  ശ്രീകോവിലെ തെക്കു പടിഞ്ഞാറേ മൂലയിൽ ഗണപതി, യക്ഷി എന്നീ പ്രതിഷ്ഠകൾ നിലകൊള്ളുന്നു. നാലമ്പലത്തിന് പുറത്ത് മുരുകൻ, ശാസ്താവ്, ബ്രഹ്മരക്ഷസ് എന്നീ പ്രതിഷ്ഠകൾ കാണാം.നിധിയുടെ കാവൽദേവതയായ യക്ഷികളെ  ധനത്തിന്റെ അധിപനായ കുബേരന്റെ ജോലിക്കാരികളായും സന്താന ഭാഗ്യത്തിന്റെ ദേവതയായും കണക്കാക്കുന്നു. അതീവ ശക്തിശാലികളും സർവതിനേയും സ്വാധീനിക്കാൻ ശേഷിയുള്ളവരുമാണ് യക്ഷികൾ. ശരിയായ രീതിയിൽ യക്ഷിയെ പൂജിച്ചാരാധിച്ചാൽ ഭൗതികപരമായ ഏത് ആഗ്രഹങ്ങളും നടത്തി തരുവാൻ യക്ഷിക്ക് കഴിയുമെന്നാണ് വിശ്വാസം.ക്ഷേത്രകവാടത്തിന് സമീപമായി ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നു. തൃക്കൈവെണ്ണ, പാൽപ്പായസം, കദളിപ്പഴ നിവേദ്യം മുതലായവയാണ് ഭഗവാന്റെ ഇഷ്ടവഴിപാട്. എല്ലാ തിരുവോണ നാളിലും ഇവിടെ പ്രസാദമൂട്ട് നടത്തുന്നു.  ഭക്തർക്ക് വഴിപാടായും പ്രസാദമൂട്ട് നടത്താം. കേശാദിപാദ തുളസി മാല വിവാഹതടസം മാറാൻ ഉത്തമമാണ്. എല്ലാ ഏകാദേശിനാളും ഇവിടെ വിശേഷ ദിവസമാണ്. ശ്രീകൃഷ്ണ ഭക്തർ ദർശിക്കേണ്ട ഒരു ക്ഷേത്രം തന്നെയാണിത്.


Source link

Related Articles

Back to top button