INDIA

ദേവെഗൗഡയ്ക്ക് 92; വിമാനയാത്രയ്ക്കിടെ ആഘോഷമൊരുക്കി എയർ ഇന്ത്യ


ബെംഗളൂരു∙ മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) ദേശീയ അധ്യക്ഷനുമായ ദേവെഗൗഡയ്ക്ക് ആകാശത്ത് 92ാം പിറന്നാൾ ആഘോഷം. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ (എഐ 2813) യാത്ര ചെയ്യുന്നതിനിടെയാണ് ജീവനക്കാർ കേക്ക് മുറിച്ചും ആശംസയേകിയും ഗൗഡയെ അമ്പരപ്പിച്ചത്. വികാരാധീനനായ അദ്ദേഹം എയർ ഇന്ത്യ ജീവനക്കാർക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഒട്ടേറെപ്പേർ ഗൗഡയ്ക്ക് ആശംസ നേർന്നു. 1933 മേയ് 18ന് ഹാസനിലെ ഹരദനഹള്ളിയിലാണ് കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ ദേവെഗൗഡയുടെ ജനനം. നിലവിൽ രാജ്യസഭാ എംപിയാണ്.


Source link

Related Articles

Back to top button