ASTROLOGY
ഭാഗ്യം വർധിക്കാൻ വൈശാഖമാസത്തിൽ അനുഷ്ഠിക്കേണ്ടവ

വൈശാഖമാസം വിഷ്ണു ആരാധനയ്ക്ക് ഏറെ പ്രധാനമാണ് . മാധവന് പ്രധാനമായതിനാൽ മാധവമാസം എന്നും അറിയപ്പെടുന്നു. ഈ കാലയളവിൽ വൈഷ്ണവാരാധന നടത്തിയാൽ കൂടുതൽ ഐശ്വര്യവും അഭിവൃദ്ധിയും ലഭിക്കുമെന്നു പുരാണങ്ങളിൽ പറയുന്നു. ഈ മാസത്തിലനുഷ്ഠിക്കുന്ന ജപത്തിനും പൂജയ്ക്കും ക്ഷേത്രദർശനത്തിനും വഴിപാടുകൾക്കും ദാനധർമ്മങ്ങൾക്കുമെല്ലാം പതിന്മടങ്ങു ഫലമുണ്ടെന്നാണ് വിശ്വാസം.സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണു ഭാഗ്യസൂക്തം. ഇഷ്ടദേവതയെ ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കാവുന്നതാണ്. ഈ ജപത്തിലൂടെ ഐശ്വര്യം, ഉത്തമ സന്താനങ്ങൾ, ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക ഭദ്രത എന്നിവ ലഭിക്കുന്നതോടൊപ്പം തന്നെ വ്യക്തിത്വ വികസനവും സാധ്യമാകുന്നു.
Source link