INDIA
മോഷണം പതിവാക്കിയ എൻജിനീയർ പിടിയിൽ

ബെംഗളൂരു∙പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം പതിവാക്കിയ മെക്കാനിക്കൽ എൻജിനീയറെ അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശിയായ ശ്രീനിവാസ്(35) ആണു പിടിയിലായത്. ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ 91 മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ബാലാജി ലേഔട്ടിലെ വീട്ടിൽ നടത്തിയ മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മോഷ്ടിച്ച 9 ലക്ഷം രൂപ മൈസൂരുവിൽ നിന്ന് കണ്ടെടുത്തു.
Source link