HEALTH

ഭക്ഷണം ദഹിക്കാൻ എത്ര സമയമെടുക്കും? നിങ്ങളുടെ ആരോഗ്യം തകരാറിലാണോ? ഈ ലക്ഷണങ്ങൾ പറയും!


നാം ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അവ ദഹിച്ച്‌ അവയിലെ പോഷണങ്ങളെല്ലാം വലിച്ചെടുത്ത ശേഷം അവശിഷ്ടം മലദ്വാരത്തിലൂടെ പുറത്തേക്ക്‌ പോകാന്‍ എടുക്കുന്ന സമയമാണ്‌ ഗട്ട്‌ ട്രാന്‍സിറ്റ്‌ ടൈം. ചുരുക്കി പറഞ്ഞാല്‍ ദഹനവ്യവസ്ഥയിലൂടെ ഒരു ഭക്ഷണവസ്‌തു കടന്ന്‌ പോകുന്നതിനുള്ള സമയം. ഈ ഗട്ട്‌ ട്രാന്‍സിറ്റ്‌ ടൈം ഓരോ വ്യക്തികളില്‍ വ്യത്യസ്‌തമായിരിക്കും. 12 മുതല്‍ 73 മണിക്കൂര്‍ വരെ ഇതിന്‌ വേണ്ടി വന്നേക്കാമെന്ന്‌ കണക്കാക്കുന്നു. ശരാശരി 23-24 മണിക്കൂറാണ്‌ ഗട്ട്‌ ട്രാന്‍സിറ്റ്‌ ടൈം. ഒരു വ്യക്തിയുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ സംബന്ധിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുന്നാണ്‌ ഈ ഗട്ട്‌ ട്രാന്‍സിറ്റ്‌ ടൈം. അത്‌ 12 മണിക്കൂറില്‍ കുറയുകയും ചെയ്യരുത്‌, 48 മണിക്കൂറില്‍ കൂടാനും പാടില്ല. ഇതിന്‌ രണ്ടിനും ഇടയിലുള്ള സമയത്തിനുള്ളില്‍ ഭക്ഷണം പുറത്തേക്ക്‌ പോകുന്നതാണ്‌ ആരോഗ്യകരം. ജനിതകപരമായ പ്രത്യേകത, ഭക്ഷണക്രമം, നമ്മുടെ വയറിലെയും കുടലുകളിലെയും സൂക്ഷ്‌മ ജീവികള്‍ എന്നിങ്ങനെ ഗട്ട്‌ ട്രാന്‍സിറ്റ്‌ ടൈമിനെ നിര്‍ണ്ണയിക്കുന്ന പല ഘടകങ്ങളുമുണ്ട്‌. അറിയാം നമ്മുടെ ദഹനപ്രക്രിയയെ വായില്‍ പല്ലുകളാല്‍ ചവച്ചരയ്ക്കപ്പെട്ട് അന്നനാളിയിലൂടെ വയറിലെത്തുന്ന ഭക്ഷണം വയര്‍, ചെറുകുടല്‍, വന്‍കുടല്‍ എന്നിങ്ങനെയുള്ള അവയവങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വയറില്‍ വച്ച് ഈ ഭക്ഷണം ദഹനത്തിന്റെ പ്രധാന പ്രക്രിയകള്‍ക്ക് വിധേയമാകുന്നു. ചെറുകുടലില്‍ വച്ച് പോഷണങ്ങളും വന്‍കുടലില്‍ വച്ച് വെള്ളവും ലവണങ്ങളും ഭക്ഷണത്തില്‍ നിന്ന് വലിച്ചെടുക്കപ്പെടുന്നു. വയറിലും കുടലിലുമൊക്കെയുള്ള ലക്ഷണക്കണക്കിന് ബാക്ടീരിയകളാണ് ഭക്ഷണം ദഹിക്കാന്‍ സഹായിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം ഉപയോഗിച്ച് ബാക്ടീരിയ മെറ്റബോളൈറ്റുകള്‍ എന്ന ചെറിയ തന്മാത്രകളെ പുറന്തള്ളുന്നു. ഈ മൈറ്റബോളൈറ്റുകള്‍ കുടലിലെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുക വഴി അവ ചുരുങ്ങി ഭക്ഷണത്തെ മുന്നോട്ട് തള്ളി നീക്കുന്നു.ഈ ബാക്ടീരിയയും മെറ്റബൊളൈറ്റുകളും ഇല്ലെങ്കില്‍ ദഹനവ്യവസ്ഥയിലൂടെ ഭക്ഷണത്തെ നീക്കാന്‍ വയറിനും കുടലുകള്‍ക്കും സാധിക്കാതെ വരും. ഇത് അകത്തേക്ക് പോകുന്ന ഭക്ഷണം കെട്ടിക്കിടന്ന് മലബന്ധവും അസ്വസ്ഥതയും സൃഷ്ടിക്കും. ഗട്ട്‌ ട്രാന്‍സിറ്റ്‌ സമയം ശരാശരിയിലും ദീര്‍ഘമായി പോയാല്‍ വന്‍കുടലിലെ ബാക്ടീരിയകള്‍ പ്രോട്ടീനെ ഉപയോഗപ്പെടുത്തി വിനാശകരമായ ഗ്യാസുകളെ പുറത്ത്‌ വിടും. ഇത്‌ വയര്‍ കമ്പനം, ഗ്യാസ്‌, നീര്‍ക്കെട്ട്‌, വയര്‍ വേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാം. ആവശ്യത്തിന്‌ നാരുകള്‍ ഭക്ഷണത്തില്‍ ഇല്ലാതെ വരുമ്പോഴാണ്‌ വന്‍ കുടലിലെ ബാക്ടീരിയ പ്രോട്ടീനെ പിടികൂടുന്നത്‌. 


Source link

Related Articles

Back to top button