മുഖ്യമന്ത്രിയുടെ മേഖല അവലോകന യോഗം 15ന്

Pinarayi
തിരുവനന്തപുരം: ഭരണനേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കുന്നതിനും വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ മേഖലാ അവലോകന യോഗം 15ന് നടക്കും. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് യോഗം.
ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി, എന്തെങ്കിലും തടസങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതും യോഗത്തിൽ പരിഹരിക്കും. മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും. അവലോകന യോഗത്തിന് മുന്നോടിയായി സബ് കളക്ടർ ആൽഫ്രഡ് ഒ.വിയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു.
ഓരോ ജില്ലയ്ക്കും ഓരോ രജിസ്ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിക്കാൻ തീരുമാനിച്ചു. പ്രധാനവേദി, പാർക്കിംഗ്, ഫുഡ് കോർട്ട്, ടോയ്ലറ്റ് തുടങ്ങിയവയ്ക്കായി ദിശാ ബോർഡുകൾ സ്ഥാപിക്കും. ഹരിതച്ചട്ടം പാലിക്കാനും മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാനും നിർദ്ദേശം നൽകി.
Source link