HEALTH

കരുതലും കരുത്തുമുള്ള ഭൂമിയിലെ കാവൽമാലാഖമാർ; ഇന്ന് രാജ്യാന്തര നഴ്‌സസ്‌ ദിനം


നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന്‌, കരുത്തിന്റെയും കരുതലിന്റെയും അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്‌സുമാര്‍ക്ക്‌ ആദരമര്‍പ്പിച്ച്‌  കൊണ്ട്‌ ലോകം ഇന്ന്‌ രാജ്യാന്തര നഴ്‌സസ്‌ ദിനം ആചരിക്കുന്നു. ആധുനിക നഴ്‌സിങ്ങിന്റെ അഗ്രഗാമിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറന്‍സ്‌ നൈറ്റിങ്‌ഗേലിന്റെ ജന്മവാര്‍ഷിക ദിനമായ മെയ്‌ 12 ആണ്‌ രാജ്യാന്തര നഴ്‌സസ്‌ ദിനമായി കൊണ്ടാടി വരുന്നത്‌. ക്രിമിയന്‍ യുദ്ധകാലത്ത്‌ ആരോഗ്യപരിചരണ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ വഴികാട്ടിയായ ഫ്‌ളോറന്‍സ്‌ നൈറ്റിങ്‌ഗേലാണ്‌ നഴ്‌സിങ്‌ എന്ന പ്രഫഷണല്‍ വ്യവസ്ഥയ്‌ക്ക്‌ അടിത്തറ പാകിയത്‌. ഫ്‌ളോറന്‍സ്‌ നൈറ്റിങ്‌ഗേലിന്റെ പാരമ്പര്യം ഇന്നും നഴ്‌സുമാരുടെ പല തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു. നഴ്‌സിങ്‌ പ്രഫഷന്റെ പരിണാമത്തിന്റെയും അപരിമേയമായ സ്വാധീനത്തിന്റെയും കൂടി പ്രതിഫലനമാണ്‌ ഈ ദിനം പ്രതീകവത്‌ക്കരിക്കുന്നത്‌.ചരിത്രം 1953ല്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ നഴ്‌സസ്‌ ആണ്‌  നഴ്‌സിങ്‌ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രഫഷണലുകള്‍ക്ക്‌ അംഗീകാരമായി ഒരു ദിനമെന്ന ആശയം മുന്നോട്ട്‌ വയ്‌ക്കുന്നത്‌. എന്നാല്‍  1974 മുതലാണ്‌ ഔദ്യോഗികമായി മെയ്‌ 12 രാജ്യാന്തര നഴ്‌സസ്‌ ദിനമായി അടയാളപ്പെടുത്തപ്പെട്ടത്‌. അന്ന്‌ മുതല്‍ ഇങ്ങോട്ട്‌ പ്രത്യേക പരിപാടികള്‍, പുരസ്‌ക്കാരങ്ങള്‍, ബോധവത്‌ക്കരണ ക്യാംപയ്‌നുകള്‍, വിദ്യാഭ്യാപരമായ പരിപാടികള്‍ എന്നിവ നഴ്‌സസ്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ വിവിധ രാജ്യങ്ങള്‍ സംഘടിപ്പിച്ച്‌ വരുന്നു.ഈ വര്‍ഷത്തെ പ്രമേയം ഓരോ വര്‍ഷവും നഴ്‌സസ്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ പ്രത്യേക പ്രമേയം ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ നഴ്‌സസ്‌ പ്രഖ്യാപിക്കാറുണ്ട്‌. ഈ മേഖലയിലെ വെല്ലുവിളികളും മുന്‍ഗണനകളും വിളിച്ചോതുന്നതാണ്‌ ഈ പ്രമേയങ്ങള്‍.  “നഴ്‌സുമാര്‍: നയിക്കാനൊരു ശബ്ദം- ഗുണമേന്മ നല്‍കിയും സമത്വം ഉറപ്പാക്കിയും” എന്നതാണ്‌ ഈ വര്‍ഷത്തെ രാജ്യാന്തര നഴ്‌സസ്‌ ദിന പ്രമേയം. ഗുണനിലവാരമുള്ള പരിചരണം നല്‍കുന്നതില്‍ മാത്രമല്ല എല്ലാ സമൂഹങ്ങളിലും ആരോഗ്യപരിചരണ ലഭ്യതയും സമത്വവും ഉറപ്പാക്കുന്നതിലുള്ള നഴ്‌സുമാരുടെ നിര്‍ണ്ണായക പങ്ക്‌ കൂടി വിളിച്ചോതുന്നതാണ്‌ ഈ പ്രമേയം.


Source link

Related Articles

Back to top button