Live ‘പാക്കിസ്ഥാന്റെ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും’; ശക്തമായി തിരിച്ചടിക്കും, ഇന്ത്യയുടെ അന്ത്യശാസനം

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. അതനുസരിച്ച് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് രാത്രികളായി വടക്ക്–പടിഞ്ഞാറൻ ഇന്ത്യയിലെ അതിർത്തി മേഖലയിലുള്ള സൈനിക കേന്ദ്രങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യ അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ ആക്രമണം ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖല തകർത്തിരുന്നു.മേയ് 7 ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും (പിഒജെകെ) ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അതിർത്തി ഗ്രാമങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വച്ച് പാക്കിസ്ഥാൻ പ്രത്യാക്രമണം നടത്തുന്നത്. അതിർത്തി മേഖലകളിൽ ഇന്ത്യ തകർത്ത പാക്കിസ്ഥാന്റെ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന് ഇന്ത്യ അന്ത്യശാസനം നൽകിയത്.അതേസമയം വിദേശ പ്രതിരോധ മന്ത്രാലയങ്ങൾ ഇന്ന് വീണ്ടും സംയുക്ത വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്കാണ് വാർത്താ സമ്മേളനം.
Source link