CINEMA

തുടരും വിജയം സോനാ നായർക്കും മേനകയ്ക്കുമൊപ്പം ആഘോഷിച്ച് ചിപ്പി


നിര്‍മാതാവ് എം രഞ്ജിത്തിന്‍റെ രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിച്ച മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ റെക്കോഡുകള്‍ പലതും ഭേദിച്ച് മുന്നേറുകയാണ്. ചിത്രത്തിന്‍റെ വിജയാഘോഷം തിരുവനന്തപുരത്തെ സുഹൃത്തുക്കളുമൊത്ത് പങ്കു വയ്ക്കുന്ന ചിപ്പിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നടി സോന നായരാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സിനിമാ താരങ്ങളായ മഞ്ജു പിള്ള, വനിത കൃഷ്ണചന്ദ്രന്‍, ശ്രീലക്ഷ്മി ആര്‍, മേനക സുരേഷ് എന്നിവരും താരം പങ്കുവെച്ച ചിത്രത്തിലുണ്ട്’ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം’ എന്ന അടിക്കുറിപ്പോടെയാണ് സോന നായര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ബന്ധം എന്നും എപ്പോഴും തുടരുമെന്നും സോന ചിത്രത്തിനടിയില്‍ കുറിച്ചു. തങ്ങളുടെ ‘ചൈല്‍ഡ്ഹുഡ് താരങ്ങളെ’ ഒറ്റ ഫ്രെയിമില്‍ കാണാന്‍ സാധിച്ചതിന്‍റെ സന്തോഷം ആരാധകരും കമന്‍റ് ബോക്സില്‍ പങ്കുവെച്ചു.തുടരും സിനിമയിലുടനീളം ഭാര്യ ചിപ്പി നല്‍കിയ പിന്തുണയെക്കുറിച്ച് നിര്‍മാതാവ് രഞ്ജിത്ത് മനോരമ ഓണ്‍ലൈനിനോട് പങ്കു വെച്ചിരുന്നു. സിനിമ നന്നാകണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് കുടുംബം മുഴുവന്‍ കൂടെ നില്‍ക്കുന്നത് എന്നും രഞ്ജിത്ത് പറഞ്ഞു. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിക്കുന്ന സീരിയലുകളുടെ പ്രൊഡക്ഷന്‍ കൈകാര്യം ചെയ്യുന്നത് ചിപ്പിയാണ്. 


Source link

Related Articles

Back to top button