ആന്റിബയോട്ടിക് പ്രതിരോധമാര്‍ജിച്ച അണുക്കള്‍ 30 ലക്ഷം കുട്ടികളുടെ മരണത്തിന് കാരണമായതായി പഠനം

നമ്മുടെ ജീവന് തന്നെ അപകടത്തിലാക്കാവുന്ന അണുബാധകളെ തടയാന്‍ ഇന്ന് വൈദ്യശാസ്ത്രത്തിന്റെ കയ്യിലുള്ള പ്രധാന ആയുധമാണ് ആന്റിബയോട്ടിക്കുകള്‍. എന്നാല്‍ ഇവയുടെ അമിത ഉപയോഗം മൂലം ചില അണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധം ആര്‍ജ്ജിക്കുകയും മരുന്നുകള്‍ ഇവയ്ക്ക് മേലെ ഫലിക്കാതാകുകയും ചെയ്യും. ഇത്തരത്തില്‍ ആന്റിബയോട്ടിക് പ്രതിരോധമാര്‍ജ്ജിച്ച അണുക്കള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം 2022ല്‍ 30 ലക്ഷത്തിലധികം കുട്ടികള്‍ ലോകമെമ്പാടും മരണപ്പെട്ടതായി അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തി.ആഫ്രിക്കയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലുമുള്ള കുട്ടികള്‍ക്കാണ് ഇത് മൂലമുള്ള അപകടസാധ്യത ഏറ്റവുമധികമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. വെറും മൂന്ന് വര്‍ഷത്തില്‍ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച അണുക്കള്‍ മൂലമുള്ള രോഗങ്ങള്‍ കുട്ടികളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു.ചര്‍മ്മത്തിലെ അണുബാധകള്‍ മുതല്‍ ന്യുമോണിയ വരെ പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഇന്ന് ഉപയോഗിക്കാറുണ്ട്. ചില സമയത്തൊക്കെ അണുബാധയെ ചികിത്സിക്കാന്‍ വേണ്ടി മാത്രമല്ലാതെ മുന്‍കരുതലായും ആന്റിബയോട്ടിക്കുകള്‍ നല്‍കാറുണ്ട്. ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവര്‍ക്കും അര്‍ബുദരോഗത്തിന് കീമോതെറാപ്പി ചെയ്യുന്നവര്‍ക്കുമൊക്കെ ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ നല്കുന്നു.
Source link