KERALAMLATEST NEWS

പ്രവാസി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; പരസ്‌പരം കുത്തികൊലപ്പെടുത്തിയതെന്ന് വിവരം

കുവൈറ്റ് സിറ്റി: മലയാളികളായ ദമ്പതികളെ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സ് ആയ കണ്ണൂർ സ്വദേശി സൂരജ്, പ്രതിരോധ മേഖലയിൽ നഴ്‌സ് ആയ ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിൻസി എന്നിവരാണ് മരിച്ചത്. അബ്ബാസിയായിലെ ഫ്ളാറ്റിൽ ഇന്നുരാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ താമസ സ്ഥലത്ത് എത്തിയതാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ഓസ്‌ട്രേലിയയിലേയ്ക്ക് ജോലി മാറാനുള്ള നീക്കത്തിലായിരുന്നു ഇരുവരും. വഴക്കിനെ തുടർന്ന് ദമ്പതികൾ പരസ്‌പരം കുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് അയൽവീട്ടുകാർ കേട്ടുവെന്നാണ് പറയുന്നത്.

രാവിലെ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ വന്നുനോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈകളിൽ കത്തി ഉണ്ടായിരുന്നു. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ദമ്പതികളുടെ മക്കൾ നാട്ടിലാണ്.


Source link

Related Articles

Back to top button