INDIALATEST NEWS

വിദ്യാർഥികളുടെ പൂണൂൽ നീക്കിയതിൽ കോടതി നോട്ടിസ്


ബെംഗളൂരു∙ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള സിഇടി പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ സുരക്ഷാ ഉദ്യോഗസ്ഥർ അഴിച്ചു വാങ്ങി വലിച്ചെറിഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാരിനും കർണാടക എക്സാമിനേഷൻ അതോറിറ്റിക്കും (കെഇഎ) കർണാടക ഹൈക്കോടതി നോട്ടിസയച്ചു. അഖില കർണാടക ബ്രാഹ്മണ മഹാസഭയാണ് കോടതിയെ സമീപിച്ചത്. അനീതി നേരിട്ട വിദ്യാർഥികളുടെ പേരുകൾ ഹർജിയിൽ പറയണമെന്നും കോടതി നിർദേശിച്ചു. കേസ് ജൂൺ 9ന് പരിഗണിക്കും. പൊലീസും ബാലാവകാശ കമ്മിഷനും നേരത്തേ കേസെടുത്തിരുന്നു.


Source link

Related Articles

Back to top button