‘ദിൽഷയുടെ പഴയ സുഹൃത്തല്ല, എന്റെ ഭർത്താവാണ്’; കമന്റിന് കിടിലൻ മറുപടിയുമായി ആരതി പൊടി

ബിഗ് ബോസിലെ മത്സരാർത്ഥിയായി ഏറെ ആരാധകരെ സൃഷ്‌ടിച്ച വ്യക്തിയാണ് ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംരംഭക, അവതാരക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ പ്രശസ്‌തയായ ആരതി പൊടിയുമായി റോബിന്റെ വിവാഹം കഴിയുന്നത്. ഒമ്പത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു വിവാഹത്തിന്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
വിവാഹത്തിന് ശേഷം തന്റെയും ആരതി പൊടിയുടെയും ഹണിമൂൺ പ്ലാനിനെക്കുറിച്ച് മുൻപ് തന്നെ റോബിൻ ആരാധകരോട് പറഞ്ഞിരുന്നു. ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഹണിമൂൺ പ്ലാനാണ് ഇതെന്നാണ് അന്ന് റോബിൻ വെളിപ്പെടുത്തിയത്. രണ്ടുവർഷത്തെ ഹണിമൂണാണ് പ്ലാൻ ചെയ്യുന്നത്. ഹണിമൂണിന്റെ ഭാഗമായി 27ൽ അധികം രാജ്യങ്ങൾ സന്ദർശിക്കാനാണ് പദ്ധതിയെന്നും റോബിൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം ഇരുവരും അസർബെെജാനിലാണ് പോയത്. അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഒരു ആരാധകന് ആരതി പൊടി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു വിവാഹ ചടങ്ങിൽ ആരതി പൊടിയും റോബിനും നിൽക്കുന്ന വീഡിയോയ്ക്ക് താഴെ ഒരാൾ നൽകിയ കമന്റിനാണ് ആരതി മറുപടി നൽകിയത്.
‘ഇത് നമ്മുടെ ദിൽഷയുടെ പഴയ ഫ്രണ്ട് റോബിൻ അല്ലേ അന്ന് ബിബിയിൽ എന്ത് സ്മാർട്ട് ആയിരുന്നു എല്ലാവരും വിചാരിച്ചു റോബിനൊക്കെ സിനിമയിൽ എത്തുമെന്ന്. ആറാട്ട് അണ്ണൻ വരെ മമ്മൂക്കയുടെ കൂടെ ബസൂക്കയിൽ അഭിനയിച്ചു. റോബിൻ ഇങ്ങനെ കെയറിംഗ് അമ്മാവന്മാരെ പോലെ ആരതിയുടെ പിന്നാലെ ഒളിപ്പിച്ചു നടക്കൽ തന്നെയാണോ പരിപാടി. ഞാൻ വേറെ ഒന്നും ഇത് വരെ കാണാത്തത് കൊണ്ടു ചോദിച്ചതാണ്’,- എന്നായിരുന്നു കമന്റ്.
‘ദിൽഷയുടെ പഴയ സുഹൃത്ത് അല്ല, ആരതി പൊടിയുടെ ഭർത്താവാണ്. എന്റെ ഭർത്താവ് എന്റെ കൂടെ അല്ലാതെ തന്റെ കൂടെ നടക്കാൻ പറ്റില്ലല്ലോ’,- എന്നായിരുന്നു ആരതിയുടെ മറുപടി. പിന്നാലെ ആരതിയുടെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് ആരതിയെ അനുകൂലിച്ച് രംഗത്തെത്തുത്.
Source link