KERALAMLATEST NEWS
കേരള ഹൈക്കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; വന്നത് ഇ-മെയിൽ വഴി

കൊച്ചി: ഹൈക്കോടതിയിൽ വ്യാജബോംബ് ഭീഷണി. ഇന്ന് രാവിലെ ഹൈക്കോടതിയുടെ ഇ – മെയിലിലേക്കാണ് കോടതി പരിസരത്ത് ആർഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് സന്ദേശമെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കമ്മീഷണറുടെ നിർദേശപ്രകാരം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി രണ്ട് മണിക്കൂറിലധികം പരിശോധന നടത്തുകയും ചെയ്‌തു.
ഭീഷണി ശരിവയ്‌ക്കുന്ന വിധത്തിൽ യാതൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സന്ദേശം വ്യാജമാണെന്ന നിഗമനത്തിലെത്തിയത്. എങ്കിലും ഹൈക്കോടതി ജീവനക്കാർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സംശയാസ്‌പദമായ വിധത്തിൽ ബാഗോ മറ്റ് വസ്‌തുക്കളോ കണ്ടെത്തുകയാണെങ്കിൽ അറിയിക്കണമെന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്.
Source link