WORLD

രാഷ്ട്രീയ അസ്ഥിരത; ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികൾ നിർത്തിവെച്ച് ഇന്ത്യ


ന്യൂഡല്‍ഹി: ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമെന്നും ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അഖൗറ-അഗര്‍ത്തല റെയില്‍ ലിങ്ക്, ഖുല്‍ന-മോംഗ്ല റെയില്‍ ലിങ്ക്, ധാക്ക-ടോംഗി-ജോയ്‌ദേബ്പുര്‍ റെയില്‍ വിപുലീകരണ പദ്ധതി എന്നിവയാണ് തീരുമാനം ബാധിക്കുന്ന പ്രധാന റെയില്‍ പദ്ധതികള്‍. ഇവ കൂടാതെ അഞ്ച് റെയില്‍ പദ്ധതികള്‍ കൂടി നിര്‍ത്തിവച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Source link

Related Articles

Back to top button