KERALAMLATEST NEWS

ഹൈബ്രിഡ് കഞ്ചാവ്: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കും

ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളെ ഇന്ന് എക്സൈസിന് കസ്റ്റഡിയിൽ ലഭിക്കും. പ്രതികൾക്കായി പ്രത്യേക ചോദ്യവലി തയാറാക്കി. പ്രതികളായ കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന-41), ഭർത്താവ് സുൽത്താൻ അക്ബർ അലി (43), മണ്ണഞ്ചേരി സ്വദേശി കെ. ഫിറോസ് (26) എന്നിവരെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യം ചെയ്യും.

സിനിമ മേഖലയിലടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ചാണ് ചോദ്യംചെയ്യൽ. ഈ മാസം രണ്ടിനാണ് ഓമനപ്പുഴയിലെ സ്വകാര്യറിസോർട്ടിൽ ഇടപാടുകാർക്കായി എത്തിച്ച മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമയും ഫിറോസും പിടിയിലായത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് സുൽത്താൻ അക്ബർ അലിയെ അറസ്റ്റ് ചെയ്തത്.


Source link

Related Articles

Back to top button