BUSINESS

മലബാർ ഗോൾഡ് & ഡയമണ്ട്സിൽ അക്ഷയതൃതീയയ്ക്ക് ആകർഷക ഓഫറുകൾ


അക്ഷയ തൃതീയ പ്രമാണിച്ച്  മുൻനിര ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വർണാഭരണ പണിക്കൂലിയിലും ഡയമണ്ട് മൂല്യത്തിലും 25% വരെ കിഴിവും ജെം സ്റ്റോൺ, അൺകട്ട് ഡയമണ്ട് തുടങ്ങിയവയ്ക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 25% ഡിസ്‌കൗണ്ടും മലബാർ വാഗ്ദാനം ചെയ്യുന്നു.അഡ്വാൻസ് ബുക്കിങ്ങിന് അവസരമുണ്ട്. വിലയുടെ 3% നൽകി ബുക്ക് ചെയ്യുന്നതിലൂടെ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ,ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ, ഏതാണോ കുറവ് ആ വിലയ്ക്ക്  ആഭരണങ്ങൾ വാങ്ങാനാകും. അക്ഷയ തൃതീയയോടനുബന്ധിച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ് തങ്ങളുടെ എക്‌സ്‌ക്‌ളൂസീവ് ബ്രാൻഡ് ആയ ഡിവൈൻ കളക്ഷൻസിലെ പുതിയ കളക്ഷൻ ആയ ‘തൻവിക’ കളക്ഷൻ അവതരിപ്പിച്ചു.  അക്ഷയ തൃതീയയോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ശേഖരവും മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.


Source link

Related Articles

Back to top button