BUSINESS
അവധി ആലസ്യത്തിൽ റബർ; കുതിച്ച് കാപ്പിയും കുരുമുളകും, വെളിച്ചെണ്ണ താഴേക്ക്, കേരളത്തിലെ അങ്ങാടിവില ഇങ്ങനെ

ഉത്സവകാല അവധിയുടെ ആലസ്യത്തിൽ നിന്ന് വിട്ടൊഴിയാതെ റബർ. രാജ്യാന്തര, ആഭ്യന്തരവിലകൾ കഴിഞ്ഞവാരത്തെ നിലവാരത്തിൽ മാറ്റമില്ലാതെ നിൽക്കുന്നു. അമേരിക്കയിൽ നിന്നുൾപ്പെടെ മികച്ച ഡിമാൻഡ് ലഭിക്കുന്ന കരുത്തുമായി കുരുമുളക് മുന്നേറുകയാണ്. 200 രൂപയാണ് കൊച്ചി വിപണിയിൽ അൺ-ഗാർബിൾഡിനു വർധിച്ചത്. വെളിച്ചെണ്ണ വില അൽപം താഴേക്കിറങ്ങി. വിഷു ഡിമാൻഡ് കഴിഞ്ഞ പശ്ചാത്തലത്തിൽ, ഇനി വെളിച്ചെണ്ണ വിപണിയുടെ ഉറ്റുനോട്ടം ഈസ്റ്റർ ഡിമാൻഡിലേക്കാണ്.കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില 1,500 രൂപ വർധിച്ചു. ഇഞ്ചി വില 100 രൂപ കുറഞ്ഞു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾ മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
Source link