LATEST NEWS
ഖത്തറിൽ വാഹനാപകടം; കോട്ടയം സ്വദേശി മരിച്ചു

ദോഹ∙കാർ ട്രക്കിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ വൈക്കം സ്വദേശി ജോയ് മാത്യു(47) ഖത്തറിൽ മരിച്ചു. ജോലി സംബന്ധമായ യാത്രയ്ക്കിടെ പുലർച്ചെ മൂന്നിന് ദുഖാൻ ഹൈവേയിലാണ് അപകടമുണ്ടായത്. 13 വർഷമായി ഖത്തറിലുള്ള ജോയ് ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീദേവി ജോയ് (മനോരമ ഓൺലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ). പിതാവ്: വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യു. മാതാവ്: തങ്കമ്മ. സംസ്കാരം പിന്നീട് നാട്ടിൽ.
Source link