KERALAMLATEST NEWS
കെ.എസ്.ആർ.ടി.സി പെൻഷൻ വിഷുവിനു മുമ്പ് നൽകാൻ ശ്രമിക്കണം: ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവരുടെ ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിനുമുമ്പ് നൽകാൻ ശ്രമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ട്രാൻസ്പോർട്ട് പെൻഷണേഴ്സ് ഫ്രണ്ട് ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ വിശദീകരണത്തിന് സർക്കാർ നാലാഴ്ച സമയം തേടി. അതിനകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും കോടതിയിൽ നേരിട്ട് ഹാജരാകണം. വിഷയം മേയ് 19 ന് വീണ്ടും പരിഗണിക്കും. പെൻഷൻ എല്ലാമാസവും ആദ്യ ആഴ്ച വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Source link