KERALAMLATEST NEWS
ലഹരിക്കേസിൽ ഒരാൾ കൂടി പിടിയിൽ

മുഹമ്മ: എം.ഡി.എം.എ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. ചിയാം വെളി ഹൗസൽ ഇസ്ലാം വീട്ടിൽ ജെ. മുഹമ്മദ് കോയ (30) ആണ് പിടിയിലായത്. കഴിഞ്ഞ മാസം രണ്ടിന് മുഹമ്മദ് കോയയുടെ സുഹൃത്ത് മണ്ണഞ്ചേരി പുത്തൻചിറയിൽ ഷിജാസ് (28) അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 28 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. ഷിജാസിന്റെ മൊഴിയിൽ നിന്നാണ് മുഹമ്മദ് കോയയെപ്പറ്റി വിവരം ലഭിച്ചത്. സി.ഐ ടോൾസൺ പി.ജോസഫിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഉല്ലാസ്, ആർ.രജീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Source link