INDIALATEST NEWS

ഭീകരരുമായുള്ള ഏറ്റുമുട്ടൽ; പട്ടാള ഓഫിസർക്ക് വീരമൃത്യു


ജമ്മു ∙ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജെസിഒ (ജൂനിയർ കമ്മിഷൻഡ് ഓഫിസർ) കുൽദീപ് ചന്ദ് വീരമൃത്യു വരിച്ചു. അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയോടു ചേർന്ന് നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കവെയാണ് സംഭവം. സൈന്യം ശക്തമായി ചെറുത്തതോടെ ഭീകരർ കേരി ഭട്ടൽ മേഖലയിൽനിന്ന് പാക്ക് അധിനിവേശ കശ്മീരിലേക്ക് പിൻവാങ്ങിയെന്നാണു സൂചന.അതേസമയം, കിശ്ത്‌വാഡ് ജില്ലയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ 2 ഭീകരർ കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഛത്രു വനമേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലവനായ സൈഫുല്ല ഒരു വർഷത്തോളമായി ചെനാബ് കേന്ദ്രീകരിച്ചു ഭീകരപ്രവർത്തനത്തിനു നേതൃത്വം നൽകുന്നതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.നിരീക്ഷണ ടവറിൽ ഡ്രോൺ ഇടിച്ച് ജവാൻ മരിച്ചു ജമ്മു ∙ സത്‍വാരി സൈനിക വിമാനത്താവളത്തിലെ ടവറിൽ നിരീക്ഷണജോലി ചെയ്യുന്നതിനിടെ ഡ്രോൺ ഇടിച്ചു തകർന്നു പരുക്കേറ്റ ജവാൻ ആശുപത്രിയിൽ മരിച്ചു. കഠ്‍വ ജില്ലക്കാരനായ സുരേന്ദറാണ് മരിച്ചത്. ലാൻഡിങ്ങിനിടെ ഡ്രോൺ നിരീക്ഷണ ടവറിൽ ഇടിച്ചുതകരുകയായിരുന്നു.


Source link

Related Articles

Back to top button