വിമാനത്തിന്റെ ലാൻഡിംഗിനു പിന്നാലെ ഹൃദയാഘാതം; പൈലറ്റ് മരിച്ചു

ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് പൈലറ്റ് മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാൻ (28) ആണു മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിൽനിന്നുള്ള വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനു പിന്നാലെയാണ് പൈലറ്റിന് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ അർമാൻ വിമാനത്തിന്റെ കോക്പിറ്റിൽ ഛർദിച്ചിരുന്നുവെന്നാണ് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞത്. അർമാന്റെ മരണത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അനുശോചനം അറിയിച്ചു.
Source link