BUSINESS

ഓഹരി വിപണിക്ക് കനത്തചാഞ്ചാട്ടം; നിക്ഷേപകർക്ക് വേണ്ടത് ക്ഷമ


കൊച്ചി ∙ കത്തിയമർന്ന ഓഹരി വിപണികൾ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക്.  ഇന്ത്യയിലേതുൾപ്പെടെ ലോകമെങ്ങുമുള്ള വിപണികളിലെ ഓഹരി വില സൂചികകളിൽ അതിശയക്കുതിപ്പ്.ഒറ്റ ദിവസംകൊണ്ട് ആസ്‌തി മൂല്യത്തിൽ14 ലക്ഷം കോടിയിലേറെ രൂപ നഷ്‌ടപ്പെട്ട ഇന്ത്യയിലെ നിക്ഷേപകർക്കും കൈവന്നതു വലിയ ആശ്വാസം. സെൻസെക്‌സിൽ 1089.18 പോയിന്റിന്റെ കുതിപ്പാണുണ്ടായത്; നിഫ്‌റ്റി 374.25 പോയിന്റ് വീണ്ടെടുത്തു. ഇടവേളയിൽ സെൻസെക്‌സ് 1721.49 പോയിന്റ്‌ും നിഫ്‌റ്റി 535.60 പോയിന്റും മുന്നേറിയെങ്കിലും ലാഭമെടുപ്പു മൂലം വ്യാപാരാവസാനത്തോടെ പിന്നോട്ടുപോരുകയായിരുന്നു. സെൻസെക്‌സ് അവസാനിച്ചത് 74,227.08 പോയിന്റിലാണ്; നിഫ്‌റ്റി 22,535.85 നിലവാരത്തിലും. സെൻസെക്‌സിലെ വർധന 1.45%; നിഫ്‌റ്റിയിലേത് 1.67%. എല്ലാ വ്യവസായങ്ങളിൽനിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ അണിനിരക്കുകയുണ്ടായി.ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലെ വിപണികളിലും പ്രകടമായ ആവേശം പിന്നീടു യൂറോപ്യൻ വിപണികളിലേക്കും പടരുന്നതാണു കണ്ടത്. വൻ നേട്ടത്തിലാണ് നാസ്ഡക് ഉൾപ്പെടെയുള്ള അമേരിക്കൻ ഓഹരി വിപണി സൂചികകൾ വ്യാപാരം ആരംഭിച്ചത്.


Source link

Related Articles

Back to top button