KERALAMLATEST NEWS
ഈ ആഴ്ച താപനിലയിൽ നേരിയ വർദ്ധന, തെക്കൻ ജില്ലകളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച പകൽ താപനിലയിൽ വർദ്ധനവുണ്ടാകില്ല. വടക്കൻ ജില്ലകളിൽ നേരിയ തോതിൽ താപനില വർദ്ധിക്കും. ഈ ആഴ്ച തെക്കൻ ജില്ലകളിൽ കൂടുതൽ മഴ സാദ്ധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ പൊതുവേ കുറവായിരിക്കും. കോമറിൻ മേഖലയിലെ ന്യൂനമർദ്ധപ്പാത്തിയും മഴയ്ക്ക് കാരണമാകും. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം.
ഇടുക്കിയിൽ
റെഡ് അലർട്ട്
അൾട്രാവയലറ്റ് സൂചിക ഉയർന്നത് മൂലം ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11ആണ് ഇവിടെ രേഖപ്പെടുത്തിയത്. കൊല്ലം,പത്തനംത്തിട്ട,പാലക്കാട്,മലപ്പുറം,കോട്ടയം,ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇവിടെയുള്ളവർ പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കണം.
Source link