LATEST NEWS

കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി; ബഹളം വച്ച് നായ്ക്കൾ, പിന്നെ നടന്നത്… വിഡിയോ


കോയമ്പത്തൂർ∙ വാൽപാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി. വാൽപ്പാറ റൊട്ടിക്കടയ്ക്കു സമീപം താമസിക്കുന്ന ശിവകുമാർ – സത്യ എന്നിവരുടെ വീടിന്റെ മുറ്റത്തേക്കാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ പുലി ചാടിയെത്തിയത്.ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവരുടെ മകൻ. കുട്ടിയുടെ സമീപം രണ്ട് നായ്ക്കളുണ്ടായിരുന്നു. പുലിയെ കണ്ട് നായ്ക്കള്‍ കുരച്ച് ബഹളം വച്ചതോടെ പുലി പിന്തിരിഞ്ഞ് കാട്ടിലേക്ക് ഓടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സിസിടിവി പരിശോധിച്ചതിൽനിന്ന് പുള്ളിപ്പുലിയാണ് വന്നതെന്ന് തിരിച്ചറി​ഞ്ഞിട്ടുണ്ട്.


Source link

Related Articles

Back to top button